തമിഴകത്തെ സൂപ്പർതാരമാണ് അജിത് കുമാർ വർഷങ്ങൾ കൂടുമ്പോഴാണ് അജിത്തിൻ്റെ ഒരു ചിത്രം പ്രദർശനത്തിനെത്തുന്നത്.മറ്റു പലകാര്യങ്ങളിലും ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും അജിത്ത് അത്ര സജീവമല്ല. അജിത്തിൻ്റെ പത്നിയാണ് ശാലിനി. ശാലിനിയും സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ല. വളരെ അപൂർവ്വം ആയിട്ടാണ് ഇവരുടെ ചിത്രങ്ങൾ ആരാധകർക്ക് ലഭിക്കുന്നത്.
ശാലിനിയുടെ പ്രണയം തോന്നിയ അവസരത്തെ കുറിച്ച് പറയുകയാണ് അജിത്ത് ഇപ്പോൾ. അമർക്കളം എന്ന സിനിമയുടെ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചു. പക്ഷേ ഇപ്പോൾ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും പഠനം തുടരണം എന്നും

അവൾ പറഞ്ഞു. നിർമ്മാതാക്കൾ തന്നോട് അവളെ സമ്മതിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു താൻ വിളിച്ചപ്പോഴും ഇതു തന്നെയാണ് അവൾ മറുപടി നൽകിയത്. പിന്നീട് നിർമ്മാതാക്കൾ വീണ്ടും നിർബന്ധിച്ചതോടെ അവൾ സമ്മതിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ശാലിനി യോട് പ്രണയം തോന്നിയിരുന്നു. തങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ അറിയാതെ താൻ അവളുടെ കൈത്തണ്ട മുറിച്ചു.
ശരിക്കും മുറിഞ്ഞ് രക്തം വരുന്നുണ്ട് എന്ന് കുറച്ചുകഴിഞ്ഞ് മനസ്സിലാക്കിയത്. അവിടെ നിന്നാണ് അത് ആരംഭിച്ചത് എന്ന് താൻ കരുതുന്നു. അവൾ തൻറെ കടുത്ത

വിമർശകയാണ്. അതുപോലെതന്നെ തൻറെ ഏറ്റവും ശക്തമായ പിന്തുണയും. താരം പറയുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. നിരവധി മലയാള സിനിമകളിൽ ശാലിനി നായികയായി എത്തിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളിലും ശാലിനി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് ശാലിനി സിനിമയിലെത്തുന്നത്.
വിവാഹത്തിനുശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തു. അഭിനയത്തെക്കാൾ അജിത്തിനോട് ആണ് കൂടുതൽ ഇഷ്ടമെന്ന് താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തൻറെ ഇരുപത്തിയൊന്നാം വയസ്സിൽ ആണ് അജിത്ത് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി റൊമാൻറിക് ചിത്രങ്ങളിലും താരം അഭിനയിച്ചു.