ഫിഷ് ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, ദശയുള്ള മീൻ, കറുവപ്പട്ട, ഏലക്കായ, ബേ ലീഫ്, അൽപ്പം നെയ്യ്, കശുവണ്ടി, ഇഞ്ചി പേസ്റ്റ്, വെളുത്തള്ളി പേസ്റ്റ്, ചിരകിയ തേങ്ങ, കുറച്ച് വെളുത്തുള്ളി, പച്ചമുളക് അൽപ്പം മഞ്ഞൾപൊടിയും കുറച്ച് ഗരംമസാല പോടിയും, ആവശ്യത്തിന് ഉപ്പും എടുക്കാം..
കഴുകി വാരിയെടുത്ത ഒരു കപ്പ് ബസ്മതി അരമണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കണം… ഇനി ഒന്നര കപ്പ് വെള്ളം തിളക്കാൻ വെക്കാം, തിളച്ചു വന്ന ഒന്നര കപ്പ് വെള്ളത്തിലേക്ക് ഉപ്പ്

ചേർത്തതിനുശേഷം അരിയെ വെള്ളത്തിൽ ചേർത്ത് അടച്ചു വച്ച് വേവിക്കണം.. അരി പാകത്തിന് വെന്ത് വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം… ഇഷ്ടമുള്ള മീൻ ഏതു വേണമെങ്കിലും എടുക്കാം.. ദശ ഉള്ളത് വേണം, ഞാൻ ഇപ്പോൾ നെയ്യ് മീൻ ആണ് എടുത്തിരിക്കുന്നത്.. മീനിനെ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കാം.. (ഒരേ വലിപ്പമുള്ള കഷണങ്ങൾ ആണ് നല്ലത്) ഇനി നമുക്ക് മീനെ വേവിച്ചെടുക്കാം..

അതിനുവേണ്ടി ഒരു ചുവടുകട്ടിയുള്ള പാനിലേക്ക് ആവശ്യത്തിന് നെയ് ഒഴിച്ചശേഷം ഏലക്കായും ബേ ലിഫും ഒരു പച്ചമുളകും നാല് അല്ലി വെളുത്തുള്ളി കറുവപ്പട്ടയും കശുവണ്ടിയും ചേർക്കാം.. ഇത് നന്നായി മൂത്ത് വന്നതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, എന്നിവ ചേർക്കണം ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വേണ്ട ഉപ്പും ചേർത്ത് നന്നായി ചൂടാക്കി എടുക്കാം.. പൊടികൾ നന്നായി മൂത്തതിനുശേഷം മീൻ കഷ്ണങ്ങൾ ചേർക്കണം… മീനിൻറെ രണ്ടുവശവും വെന്ത്

ബ്രൗൺ കളർ ആകുന്നതാണ് പാകം, ഈ സമയത്ത് ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കാം കൂടെ ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണേ.. ഇനി നേരത്തെ വേവിച്ച ചോറ് ഇട്ടതിനുശേഷം ഇളക്കി മീൻ കൂട്ടുമായി യോജിപ്പിക്കാം… ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കാം.. ഇനി 10 മിനിറ്റ് വേവിക്കാം, ചെറിയ തീയിൽ മൂടിവെച്ച് വേണം വേവിക്കാൻ.. അങ്ങനെ അടിപൊളി ഫിഷ് ബിരിയാണി തയ്യാറാണ്…