മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അൻസിബ ഹസൻ. ഇവരുടെ സിനിമകളെല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം എന്ന സിനിമയിലൂടെ ആണ് നടിയുടെ കരിയർ മാറിമറിയുന്നത്. കേന്ദ്രകഥാപാത്രമായ ജോർജുകുട്ടിയെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. ഈ കഥാപാത്രത്തിൻറെ മകൾ അഞ്ചു ജോർജ് ആയിട്ടാണ് അൻസിബ ഈ സിനിമയിൽ വേഷമിട്ടത്. തുടർന്ന് ഈ സിനിമയുടെ രണ്ടാം ഭാഗത്തിലും അതേ

കഥാപാത്രത്തെ തന്നെ അൻസിബ അവതരിപ്പിച്ചു. അടുത്തിടെ മമ്മൂട്ടിയുടെ ഒപ്പവും താരം അഭിനയിച്ചിരുന്നു.
സിബിഐ 5 എന്ന സിനിമയിലായിരുന്നു താരം അഭിനയിച്ചത്. ഒരു സി ബി ഐ ഓഫീസറുടെ വേഷത്തിൽ തന്നെയാണ് താരം എത്തിയത്. വളരെ മികച്ച ഒരു കഥാപാത്രത്തെ ആയിരുന്നു താരത്തിന് ഈ സിനിമയിൽ ലഭിച്ചത്. അതിഗംഭീരമായിത്തന്നെ താരം അവതരിപ്പിക്കുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു ഈ സിനിമയിലെ നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇപ്പോൾ ഒരു ലൈവ് പരിപാടിയുടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട്

എത്തുകയാണ് താരം. അന്നത്തെ ദിവസം താൻ ഒരുപാട് സങ്കടപ്പെട്ടു എന്നും താരം പറയുന്നു. ആ പരിപാടി ഹോസ്റ്റ് ചെയ്തത് അൻസിബ ആയിരുന്നു. തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ആര്യ ആയിരുന്നു ഈ പരിപാടിയിലെ ചീഫ് ജസ്റ്റ്. തമിഴ് നടനാണ് എങ്കിലും മലയാളിയാണ് ആര്യ എന്നതാണ് വസ്തുത.
ഈ പരിപാടിയുമായി താരത്തിനൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുകയായിരുന്നു അൻസിബ. ഇതിനിടയിൽ ആയിരുന്നു ഒരു ഞരമ്പ് രോഗി ഒരു വൃത്തികെട്ട കമൻറ് ഇട്ടത്. ശരീരത്തിലെ ഇന്ന് ഭാഗം കാണിക്കാമോ എന്നായിരുന്നു ഇയാൾ

ചോദിച്ചത്. ആര്യ അടക്കമുള്ളവർ ഇത് കാണുന്നുണ്ടായിരുന്നു എന്ന് തനിക്ക് അറിയാം എന്നാണ് താരം പറയുന്നത്. ഒരു വിധത്തിലാണ് ആ പരിപാടി തീർത്തത്. പരിപാടിയുടെ ശേഷം താൻ മാറിനിന്ന് വിഷമിക്കുന്നത് കണ്ടപ്പോൾ എല്ലാവരും തന്നെ ആശ്വസിപ്പിക്കാൻ വന്നു എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും താരത്തിന് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത് മറ്റൊരു മലയാളിയുടെ അടുത്തുനിന്നും ആണ് എന്നത് മലയാളികളെ മുഴുവൻ നാണക്കേടിൽ ആക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.