
ശരിക്കും ഉള്ള പേര് ഗാജർ പരാത്ത എന്നാണ്…ഒന്ന് മലയാളികരിച്ചാൽ കാരറ്റ് ചപ്പാത്തി എന്നൊക്കെ വിളിക്കാം. അല്ലെങ്കിലും ഒരു പേരിൽ എന്താണ്…. നമ്മുക്ക് രുചികരമായി ഭക്ഷണം തയ്യാറാക്കണം. അതില്ലേ മെയിൻ…
ചപ്പാത്തി പല വീടുകളിലും വിപ്ലവം ഉണ്ടാക്കുന്ന കാലമാണല്ലോ… അപ്പോൾ അതിൽ ഒരു വ്യത്യസ്തത ഉണ്ടാക്കിയാലോ..
ഇതിന് ആവശ്യമായ ചേരുവകൾ :-
1 കപ്പ് ക്യാരറ്റ് കട്ടികുറച്ചു ചെറുതായി അരിഞ്ഞത്, കുറച്ച് സവാള എടുക്കാം..പിന്നെ ഇഞ്ചി,

വെളുത്തുള്ളി എന്നിവ അരച്ചത്…മല്ലിയില.. 1 കപ്പ് ചൂട് വെള്ളം, ഉപ്പ്, അൽപ്പം മഞ്ഞൾ പൊടി, അര ടീസ്പൂണ് മുളക് പൊടി, അര ടീസ്പൂണ് ജീരകം പൊടിച്ചത്, കുറച്ച് ഗോതമ്പു പൊടി,ഒരു ടേബിൾ സ്പൂണ് നെയ്യ്..ഇനി എത്രയും വേഗം പരുപാടി തുടങ്ങാം…
ആദ്യം ഒരു പാത്രത്തിലേക്ക് ചൂട് വെള്ളം ഒഴിക്കുക… അതിലേക്ക് അല്പം ഉപ്പും മഞ്ഞൾ പൊടിയും ചേർക്കുക..ശേഷം മുളകുപൊടിയും ജീരകം പൊടിച്ചതും ചേർത്തു നല്ല പോലെ ഇളക്കുക… ഇതിലേക്ക് ഗോതമ്പു പൊടി ഇട്ടു ഇളക്കുക.. ചപ്പാത്തി മാവ് പോലെ ആകുവാൻ എത്ര മാത്രം ആട്ട വേണോ, അത്രെയും ആണ് ചേർക്കേണ്ടത്…

അതിലേക്ക് നെയ്യ് ചേർത്തു ഇളക്കി മാവ് സോഫ്ട് ആക്കാം.. ചപ്പാത്തി മാവിന്റെ മയം കിട്ടണം….ഇനി ഇതു ഒരു 5 മിനിറ്റു മൂടി വെക്കുക…
ഈ സമയത്തു നമ്മുക് ഫില്ലിംഗ് തയാറാകാം..ഒരു പാൻ ചൂടാക്കി അൽപ്പം നെയ്യ് ഒഴിക്കാം..ശേഷം,ക്യാരറ്റ്, സവാള, ഇഞ്ചി – വെളുത്തുള്ളി അരച്ചത്, മല്ലിയില, ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ഒരു പാത്രത്തിൽ ഇട്ടു നല്ല പോലെ ഇളക്കുക… ക്യാരറ്റ് ഒഴികെ ബാക്കി എല്ലാം നമ്മുടെ രുചിക്കനുസരിച്ചാണ് ചേർക്കേണ്ടത്…
തയാറാക്കിവച്ചിരിക്കുന്ന ആട്ട ഉപയോഗിച്ചു സാധാരണ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ ചെറിയ,

അല്പം കട്ടിയുള്ള ചപ്പാത്തി പരത്തുക… അതിലേക്കു നമ്മൾ തയാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ചേർക്കുക… നമ്മൾ കൊഴുക്കട്ട തയാറാക്കുന്ന പോലെ അത് ഉരുട്ടി എടുക്കുക… ശേഷം സദാ ചപ്പാത്തി പോലെ വീണ്ടും പരത്തി എടുക്കാം..എല്ലാ ഉരുളകളും ഇത് പോലെ ആക്കിയ ശേഷം പാൻ ചൂട് ആക്കി ചുട്ട് എടുക്കാം..അൽപ്പം നെയ്യ് ആവിശ്യമെങ്കിൽ ഒഴിച്ചോളൂ.. എല്ലാ ചപ്പാത്തിയും ചുട്ടെടുത്ത ശേഷം ഇഷ്ടമുള്ള കറി യോടൊപ്പം കഴിക്കാം…
