16 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയിൽ മിന്നി നിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. തെന്നിന്ത്തയിലെ യുവ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായിട്ടുള്ള തൃഷ പരസ്യരംഗത്ത് നിന്നുമാണ് സിനിമയിലേക്കെത്തിയത്.
നിരവധി സൂപ്പർഹിറ്റുകളിൽ നായികയായിട്ടുള്ള നടി കൂടിയാണ് തൃഷ. ഇപ്പോഴിതാ ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും താൻ തായ്യാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃഷ. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇൻസ്റ്റഗ്രമിലൂടെയാണ് തൃഷ

ഈ കാര്യം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. തന്നെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തിൽ 500 വാക്കുകൾ ഉൾക്കൊള്ളുന്ന ഉപന്യാസം എഴുതണം’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി തൃഷ കുറിച്ചിരിക്കുന്നത്.
ലോക് ഡൗൺ കാലത്ത് ടിക് ടോക് വീഡിയോകൾ ചെയ്ത് സമയം ചെലവിടുകയാണ് തൃഷ ഇപ്പോൾ. കോവിഡ് പ്രതി സന്ധികൾക്കിടെ അവബോധ സന്ദേശങ്ങളുമായും താരം രംഗത്തെത്താറുണ്ട്. മലയാളത്തിൽ താരാരജാവ് മോഹൻലാലിന്റെ നായികയായി ജീത്തുജോസഫ്

ചിത്രം റാം ൽ നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
തമിഴിൽ ഹിറ്റ്‌മേക്കർ മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ ആാണ് തൃഷയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. യുവ താരനിര അണിനിരക്കുന്ന പൊന്നിയിൻ സെൽവൻ ബ്രഹമാണ്ഡ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. കുറെനാളുകളായി താരത്തിന് ചിത്രങ്ങളൊന്നും പുറത്തിറങ്ങുന്നില്ല ആയിരുന്നു അതുകൊണ്ട് തന്നെ താരത്തിന് പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ