

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നടിമാരിലൊരാളാണ് പ്രയാഗ മാർട്ടിൻ ചെറിയ വേഷങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്കിലും പിന്നീട് നായികാ സ്ഥാനത്തേക്ക് മാറുകയായിരുന്നു. തമിഴിൽ പിസ എന്ന ചിത്രത്തിലായിരുന്നു നായികയായി ആദ്യം താരം എത്തിയിരുന്നത് പിന്നീട് മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് സൗന്ദര്യവും നല്ല അഭിനയം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ദിലീപ് നായകനായി എത്തിയ രാമലീല എന്ന ചിത്രത്തിലെ താരത്തിന് അഭിനയം ആരാധകർക്ക് ഏറെ


ഇഷ്ടമാണ്. മലയാളത്തില് താരത്തിന് നിരവധി ട്രോളുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. താരത്തിന് അഭിനയിക്കാൻ അറിയില്ല എന്നാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായം. എന്നാൽ ഇവർക്കൊക്കെ വെല്ലുവിളിയായിട്ടാണ് താരം തമിഴ് ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പോയത് ചിത്രത്തിൽ സൂര്യ ആയിരുന്നു നായകൻ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തെ മികച്ച മുൻനിര നായികമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് എപ്പോഴും ചിത്രങ്ങൾ പങ്കു വയ്ക്കാൻ താരം ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത് എന്ത് പ്രഹസനമാണ് പ്രയാഗ മാർട്ടിൻ കാണിക്കുന്നതെന്നാണ് പല ആരാധകരും ചിത്രങ്ങൾ കണ്ട് ചോദിക്കുന്നത്.


സാരിയിൽ വളരെ ഭംഗിയിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് പ്രയാഗ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ചിത്രങ്ങളിൽ മുഖത്തെ ഭാവം ആർക്കും ഇഷ്ടമായില്ല എന്തായാലും ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്