മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരിയാണ് നടി ദുർഗ കൃഷ്ണ. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ ദുർഗ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതയായത്. ഭർത്താവ് അർജുനൊപ്പം പല അഭിമുഖങ്ങളിലും പങ്കെടുത്ത് വാർത്തകളിലും സജീവമായി നിൽക്കുകയാണ് ന ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ചും പ്രണയിച്ച്

നടക്കുമ്പോൾ അർജുനോട് ആവശ്യപ്പെട്ട ഏക കാര്യത്തെ പറ്റിയും പറയുകയാണ് നടിയിപ്പോൾ. അഞ്ച് ചടങ്ങുകളായി നടത്തിയ കല്യാണത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ദുർഗ വാചാലയായത്. ഈ ചെറുക്കനെ തന്നെ എനിക്ക് വിവാഹം കഴിക്കണം എന്നാണ് എന്റെ കാര്യത്തിൽ ഏറ്റവും നിർബന്ധം പിടിച്ചിട്ടുള്ള കാര്യം അർജുൻ രവീന്ദ്രൻ എന്നാണ് മുഴുവൻ പേര്. നിർമാതാവും ബിസിനസുകാരനുമാണ് അർജുൻ. നാല് വർഷത്തെ പ്രണയ സാഫല്യമാണ് ഈ

വിവാഹം. സോഷ്യൽ മീഡിയയിൽ അർജുനൊപ്പമുള്ള ഫോട്ടോസ് ഞാൻ പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചെക്കൻ ഒരു സർപ്രൈസ് ആയിരുന്നില്ല. ഏക പെൺകുട്ടിയാണ് ഞാൻ.വീട്ടിൽ സ്വാഭാവികമായും എന്റെ കല്യാണം എല്ലാവരും കാത്തിരുന്നത് തന്നെയാണ്.
എന്നെ കാണുമ്പോൾ തമിഴ് ബ്രാഹ്‌മിൺ സ്‌റ്റൈൽ വേണം എന്നൊക്കെയായിരുന്നു സ്വപ്നങ്ങൾ. എന്റെ ആഗ്രഹം അറിഞ്ഞ് കൊണ്ടാകണം അർജുൻ എന്നെ അണിയിച്ച താലി പോലും തമിഴ് സ്റ്റൈലാണ്. ചെന്നൈയിൽ നിന്നും പ്രത്യേകം പണിയിച്ചതാണ് താലിയെന്നും ദുർഗ പറയുന്നു.