തമിഴ് ചോക്ലേറ്റ് നായകൻ ആണ്   സിലമ്പരസൻ. ‘വിണ്ണയി താണ്ടി വരുവായി’ എന്ന ചിത്രം താരത്തിന്റെ കരിയറിലെ നാഴിക കല്ല് തന്നെയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ സിമ്പു  അഭിനയിച്ചിരുന്നു, എന്നാൽ പിന്നീട് ആ സിനിമകൾ എല്ലാം തന്നെ നഷ്ട്ടമാകാൻ തുടങ്ങുകയും ചെയ്യ്തിരുന്നു. ഇങ്ങനെ ഒരു മോശ കാലഘട്ടത്തിൽ ആയിരുന്നു സിമ്പുവും, ഹൻസികയുമായുള്ള  പ്രണയബന്ധം നഷ്ട്ടമാകുന്നതും.ഇത് നടനെ ആകെ തളർത്തിയിരുന്നു. അതിനെ പറ്റി  താരം പറയുന്നതിങ്ങനെ.
ശരിക്കും പറഞ്ഞാൽ ആ  കലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മോശ കാലഘട്ടം

തന്നെയായിരുന്നു, തനിക്കു തന്റെ പ്രണയിനി ഹൻസികയും, ഒപ്പം സിനിമകളും നഷ്ട്ടമാകാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി തന്റെ സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്യ്തിട്ടല്ലായിരുന്നു. ഈ സമയത്തു ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു  കഴിഞ്ഞു നടൻ പറഞ്ഞു. എല്ലാവർക്കുമുണ്ട് ഓരോരോ പ്രശ്നങ്ങൾ, അതുകൊണ്ടു ഞാൻ മാത്രമാണ് കഷ്ടപ്പാട് അനുഭവിച്ചതെന്നു പറയാൻ പറ്റില്ല. ഞാൻ സമ്പാദിച്ച പണമെല്ലാം അമ്മയെ ആയിരുന്നു നൽകിയത് എങ്കിലും മോശ സമയത്തു 

ഞാൻ തിരിച്ചു വാങ്ങിച്ചിരുന്നില്ല. സിനിമയുടെ എല്ലാം ഓഫ്ഫറുകളും നഷ്ട്ടപെട്ടിരുന്നു.
ആ സമയം  ഞാൻ വിചാരിച്ചു എന്റെ കാമുകി ഹൻസിക ഉണ്ടാകുമെന്നു എന്നാൽ അവൾ എന്നെ പരിപൂർണ്ണമായി ഉപേക്ഷിച്ചിരുന്നു. എല്ലാം പോയതോടു  ജീവിതം മാത്രം അവശേഷിച്ചു. അന്ന്  ഈശ്വരൻ എന്നെ പരീക്ഷിക്കുവായിരുന്നു നടൻ പറയുന്നു. എന്റെ ജീവിതത്തിൽ ഇപ്പോൾ ലക്ഷ്യമുണ്ട്. എന്റെ ഉയർച്ചയിലും, താഴ്ച്ചയിലും  എന്നോടൊപ്പം നില്ക്കാൻ എന്റെ ആരാധകരുണ്ട് സിമ്പു പറയുന്നു.