ആരാധകരുടെ ഇഷ്ടതാരമാണ് തെന്നിന്ത്യൻ നായിക രശ്മിക മന്ദാന. താരത്തെ കുറിച്ച് പലപ്പോഴും . സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ കാണപ്പെടാറുണ്ട് ഇപ്പോഴിതാ തന്നെ ട്രോളുന്നവർക്കായി ഒരു നീണ്ട കുറിപ്പ് എഴുതിനിയിക്കുകയാണ് താരം. താൻ പറഞ്ഞിരുന്ന ചില കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണ് ഇത് തനിക്കും സിനിമ വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾക്ക് ഹാനികരമാകുന്നുവെന്നും രശ്മിക പറയുന്നുചില കാര്യങ്ങൾ കുറച്ച്

നാളുകളായി തന്നെ അലട്ടുന്നു,അതിന് ഒരു മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണ്. ഞാൻ എന്റെ കരിയർ ആരംഭിച്ച കാലം മുതൽ എനിക്ക് ഒരുപാട് വെറുപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചിരുന്നു.ഇപ്പോൾ ഞാൻ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വലിയ വിലയുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഞാൻ എല്ലാവരുടെയും ‘കപ്പ് ഓഫ് ടീ’ അല്ല. ഇവിടെയുള്ള ഓരോ വ്യക്തിയും സ്‌നേഹിക്കപ്പെടില്ലെന്നും ഞാൻ

മനസിലാക്കുന്നുണ്ട്. എന്നുവെച്ചാൽ നിങ്ങൾ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങൾക്ക് എന്നെ പുറത്താക്കാം എന്നതല്ല.ഞാൻ നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി എത്രത്തോളം ജോലി ചെയ്യുന്നുണ്ട് എന്ന് എനിക്ക് മാത്രമല്ലെ അറിയൂ.
സോഷ്യൽ മീഡിയയിൽഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ എന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുകയാണെന്ന് താരം പറയുന്നു. ചില അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ എനിക്കെതിരെ തിരിയുകയാണ് സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ കാര്യങ്ങൾ എനിക്കും എന്റെ സിനിമ വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾക്ക് വളരെയധികം ദോഷം ചെയ്യുമെന്നും രശ്മിക മന്ദാന പറയുന്നു