

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ആദ്യകാലത്ത് നിരവധി കഥാപാത്രങ്ങളെ ഈ നടന്‍ അവതരിപ്പിച്ചിരുന്നു, ഇന്ന് സിനിമയില്‍ അത്ര സജീവമല്ല നടന്‍. അച്ഛന് പിന്നാലെ കാളിദാസ് ജയറാം അഭിനയം ലോകത്തേക്ക് എത്തിയിരുന്നു. ഇതിനോടകം തമിഴ് ചിത്രങ്ങളിലും ഈ താരപുത്രന്‍ ചുവടുറപ്പിച്ചു. ഇനി എന്നാണ് മകള്‍ മാളവിക സിനിമയിലേക്ക് എത്തുന്നത് എന്ന ചോദ്യം നടനോട് ഇടയ്ക്കിടെ ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടി എത്തി.



മ്യൂസിക് ആല്‍ബത്തിലൂടെയായാണ് മാളവിക അരങ്ങേറുന്നത്. മായം സെയ്തായ് പൂവേ എന്ന വീഡിയോയിലാണ് താരപുത്രി അഭിനയിച്ചിട്ടുള്ളത്. മ്യൂസിക് വീഡിയോയുടെ പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ മാളവിക പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം മാളവികയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഇളയ മകളും എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ തുടക്കം കുറിക്കുകയാണ്, ചക്കുമ്മയെക്കുറിച്ച് അഭിമാനം എന്ന് പറഞ്ഞായിരുന്നു ജയറാം മ്യൂസിക് ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.



നേരത്തെ വൈകാതെ തന്നെ താന്‍ അഭിനയിക്കുമെന്ന് മാളവിക അറിയിച്ചിരുന്നു. ദുല്‍ഖര്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്നതിലേക്ക് മാളവികക്ക് അവസരം ലഭിച്ചിരുന്നു, എന്നാല്‍ താന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇതിലേക്ക് കല്യാണി പ്രിയദര്‍ശനെ സെലക്ട് ചെയ്തത്. തമിഴ് സിനിമയില്‍ നിന്നും മാളവികക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ ഇഷ്ടം പോലെ കഥകള്‍ കേള്‍ക്കുന്നുണ്ട് മാളവിക. വൈകാതെ തന്നെ താന്‍ സിനിമയില്‍ എത്തുമെന്ന് മാളവിക നേരത്തെ അറിയിച്ചിരുന്നു. അതേസമയം തനിക്ക് ഉണ്ണിമുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും തന്റെ ഉയരത്തിന് അനുയോജ്യമായ നായകനാണ് ഉണ്ണി എന്ന് മാളവിക ജയറാം പറഞ്ഞിരുന്നു.