മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് മമ്ത മോഹൻദാസ്. നിരവധി ആരാധകർ താരത്തിനുണ്ട്. സിനിമയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന സാധ്യതകൾ എന്തുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഭാശാലികളായ അനേകം പെൺകുട്ടികൾ സിനിമാ രംഗത്തുണ ജീൻ പരമായി തനിക്ക് തന്നെ മാറ്റാൻ പറ്റില്ല. തനിക്ക് ഒരു മകൾ ഉണ്ടെങ്കിൽ അത് പറയും. അപ്പോൾ അവളെ ഒരു പോരാട്ടത്തിന് സജ്ജമാക്കി വളർത്താൻ പറ്റും. പക്ഷേ കഴിഞ്ഞ 30 വർഷമായി ഉള്ള തന്നെ തനിക്ക് മാറ്റാൻ

കഴിയില്ല. അല്ലെങ്കിൽ ആ രീതിയിലുള്ള ഒരു കൂട്ട് എനിക്ക് വേണം. എങ്കിൽ ഒരു ടീം ഒക്കെ ആയി മൂവ് ചെയ്യാം. അതില്ലാതെ എന്ത് ചെയ്യാൻ പറ്റു കള്ളത്തരം ഒക്കെ പറഞ്ഞ് നിർമ്മാണവുമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. നിങ്ങൾ കുറച്ചുകൂടി പൊളിറ്റിക്കൽ ആവേണ്ടതുണ്ട്. അതിൽ കള്ളത്തരവും ഉണ്ട്. കുറച്ചെങ്കിലും കള്ളത്തരം കൊണ്ട് നടക്കാം എന്ന് ഉറപ്പില്ലാതെ ഈ മേഖലയിൽ നിങ്ങൾക്ക് ഒരു എഫക്ടീവ് പ്ലെയർ ആവാൻ പറ്റില്ല.

അവിടെയാണ് സ്ത്രീകൾ പിന്നിലായി പോകുന്നത് എന്ന് മംമ്ത പറയുന്നു.അതേസമയം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മ്യാവൂ ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗബിനൊപ്പം നായികയെത്തിയത് മമ്ത മോഹന്‍ദാസാണ്. ലാല്‍ജോസിനോടൊപ്പമുള്ള മംമ്തയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ‘മ്യാവൂ’.