
മട്ടൻ ബിരിയാണി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മട്ടൻ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവയും അൽപം തൈര്, ഉപ്പ് ആവശ്യത്തിന്, ഉണക്കമുന്തിരി, ആവശ്യമുള്ള നെയ്യ്, കുറച്ച് തക്കാളി, സവാള, പട്ട, ഗ്രാമ്പൂ, ഏലക്ക, കറുക ഇല, ജീരകശാല അരി, ആവശ്യത്തിനു വെള്ളം, കുറച്ച് മല്ലിയിലയും പുതിനയിലയും എടുക്കാം.. ഇനി ഒരു നാരങ്ങയും എടുത്താൽ നമുക്ക് ആരംഭിക്കാം..
ആദ്യം തന്നെ അരിഞ്ഞു വെക്കാനുള്ളത് അരിയാം.. ഒരു കിലോ മട്ടൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി എടുക്കാം.. എരിവിന് ആവശ്യമുള്ള പച്ചമുളക് അരച്ച് എടുത്തോളൂ..

ഇഞ്ചി വെളുത്തുള്ളി എന്നിവ രണ്ടു ടേബിൾ സ്പൂൺ വീതം ചതച്ച് വെക്കണം.. അഞ്ച് സവാള നീളത്തിൽ അരിഞ്ഞ് വയ്ക്കാം.. രണ്ട് തക്കാളിയും ചെറിയ കഷ്ണങ്ങളാക്കിയ വെക്കണം.. നാലു കപ്പ് ജീരകശാല അരി ആണ് എടുത്തിരിക്കുന്നത്, ഇതിനെ കഴുകി അൽപസമയം വെള്ളത്തിൽ ഇടാം.. ഇനി മട്ടൻ വേവിച്ചെടുക്കണം – മുറിച്ചുവെച്ച ഒരു കിലോ മട്ടനിലേക്ക് അരച്ച് വെച്ച പച്ചമുളക് ചതച്ചുവെച്ച 2 ടേബിൾസ്പൂൺ ഇഞ്ചിയും രണ്ട് ടേബിൾസ്പൂൺ വെളുത്തുള്ളിയും ചേർക്കാം… ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ

കുരുമുളകുപൊടി എന്നിവയും ചേർത്ത് ആവശ്യത്തിന് ഉപ്പും കാൽ കപ്പ് തൈരും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം അല്പസമയം മാറ്റിവെക്കാം. ഇനി കുക്കറിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പാത്രത്തിൽ കുറച്ച് നെയ്യൊഴിച്ച ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന 3 സവാള ഇട്ട് അല്പം ഉപ്പും ചേർത്ത് വഴറ്റി എടുക്കാം.. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന രണ്ടു തക്കാളിയും ചേർക്കാം.. നന്നായി വാടി വരുമ്പോൾ, മാറ്റി വെച്ച് മട്ടൻ ഇതിലേക്ക് ചേർത്ത് ആവശ്യമുള്ള വെള്ളത്തോടൊപ്പം വേവിച്ചെടുക്കാം.. ഇനി അരി വേവിക്കാൻ ഉള്ള പാത്രത്തിൽ 6 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാം.. മറ്റൊരു പാൻ ചൂടാക്കി ഇതിലേക്ക്

അല്പം നെയ്യൊഴിച്ച ശേഷം കശുവണ്ടിയും മുന്തിരിയും വറുത്തു കോരാം, ഇനി ഇതിലേക്ക് പട്ട ഗ്രാമ്പൂ ഏലക്ക കറുകയില എന്നിവയിട്ട് വറുത്ത് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചേർക്കാം.. ഇനി ഇതേ പാനിലേക്ക് അല്പംകൂടി നെയ്യ് ഒഴിച്ചശേഷം 2 സവാള അരിഞ്ഞത് ഇട്ട് വറുത്ത് എടുക്കണം.. വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുതിർന്നു വന്ന അരിയെ വെള്ളത്തിൽ നിന്ന് വാരി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇടാം, അരി ഇട്ടതിനു ശേഷം വെള്ളം നന്നായി തിളച്ചു വന്നുകഴിഞ്ഞ് തീകുറച്ച് വെച്ച് വേവിച്ചെടുക്കാം… ഒരു നാരങ്ങയുടെ നീര് അരിയിലേക്ക് ചേർത്തശേഷം അടച്ച് വയ്ക്കാം.. അരി വെന്തു വന്നതിനുശേഷം അധികമുള്ള വെള്ളം മാറ്റി ചോറ് എടുത്ത് വെക്കാം… ഇപ്പോൾ മട്ടനും വെന്തു വന്നു കാണും, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി വിതറി വാങ്ങി വയ്ക്കാം.. ഇതിനെ ഇനി ദം ചെയ്യാനുള്ള ചെമ്പിലേക്ക് മാറ്റണം… ആദ്യം അല്പം റൈസ്

വിതറിയശേഷം അതിനു മുകളിലേക്ക് കുറച്ച് നെയ്യ് വറുത്ത കശുവണ്ടി ഉണക്ക മുന്തിരി സവാള എന്നിവ വിതറാം, മുകളിലായി മട്ടൻ മസാലയും നിരത്താം.. ഇതിനു മുകളിൽ വീണ്ടും റൈസ് നെയ്യ് കശുവണ്ടി ഉണക്കമുന്തിരി മല്ലിയില പുതിനയില വറുത്ത സവാള എന്നിവയെല്ലാം വിതറാം.. ഇങ്ങനെ റൈസും മട്ടൻ മസാലയും തീരുന്നതുവരെ ലെയറുകൾ ഉണ്ടാകാം… ഇനി നന്നായി മൂടി നനഞ്ഞ തുണി കൊണ്ടോ മൈദ കുഴച്ചത് കൊണ്ടോ അടപ്പും പാത്രവും തമ്മിലുള്ള ഹോളുകൾ മാറ്റി, 20 മിനിറ്റ് ആവി കേറ്റി എടുക്കാം.. ചൂടായ മറ്റൊരു പാത്രത്തിൽ വെച്ച് ആവി കയറ്റുകയോ ഡബിൾ ബോയിൽ ചെയ്യുകയോ ചെയ്യാം…