

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മെറീന മൈക്കൾ. മോഡലിംഗ് രംഗത്ത് നിന്നുമാണ് മെറീന മൈക്കിൾ സിനിമാ അഭിനയ രംഗത്ത എത്തിയത്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ മെറീനയുടെ തുടക്കം.നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കാമുകി വേഷത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതേ സമയം നടിയുടെ


മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുംഅതിനാൽ തന്നെ ഒളിച്ചോടി വിവാഹം ചെയ്ത ഇരുവരും വളരെ കഷ്ടപ്പെട്ടാണ് ജീവിതം തള്ളി നീക്കിയത്. തിരുവണ്ണൂർ എന്ന സ്ഥലത്താണ് മെറീന ജനിച്ചത്. താൻ ഉറങ്ങാൻ പോകുന്ന സമയത്ത് പോലും തയ്യൽ മെഷീനിൽ ജോലി ചെയ്യുകയായിരിക്കും അമ്മയെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ



നോക്കിയതെന്നും മെറീന നേരത്തെ പറഞ്ഞിട്ടുണ്ട്..അച്ഛൻ മാനസികമായി തളർന്ന് ജോലിക്ക് പോകാതായപ്പോൾ അമ്മ വല്ലാതെ സ്ട്രഗിൾ ചെയ്തിരുന്നു. പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങൾ അറിയിക്കാത്ത ആളായിരുന്നു അമ്മ. അതിന് ശേഷമാണ് ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങിയത്.