മാതൃ ദിനത്തില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജര്‍ അഗര്‍വാള്‍. മകനെ നെഞ്ചോട് ചേര്‍ത്തു വെച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ഹൃദയ സ്പര്‍ശിയായ കുറിപ്പും താരം പങ്കു വെച്ചു. അമ്മയ്ക്കും മകനും ആശംസകളുമായി സിനിമാ ലോകവും ആരാധകരും താരത്തിന്റെ ഇന്‍സ്റ്റാ പേജിലേയ്ക്ക് ഒഴുകി എത്തി.
പ്രീയപ്പെട്ട നെയില്‍ എന്ന മകനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. നീ എനിക്ക് എത്രത്തോളം പ്രീയപ്പെട്ടതാണെന്നും, എന്നും അങ്ങിനെ തന്നെ ആയിരിക്കുമെന്നും നീ അറിയണം. നിന്നെ ആദ്യമായ് കയ്യിലെടുത്തപ്പോള്‍ നിന്റെ സുന്ദരമായ കണ്ണുകള്‍ ഞാന്‍ കാണുകയും നിന്റെ ചുട് നിശ്വാസം ഞാന്‍ അനുഭവിക്കുകയും ചെയ്തു. ആ നിമിഷം തന്നെ ഞാന്‍ അഗാധമായ സ്‌നേഹത്തിലാണ്ടുപോയി. നീ എന്റെ ആദ്യത്തെ കണ്‍മണിയാണ്, ആദ്യത്തെ മകനാണ്, എന്റെ എല്ലാമാണ്.

വരും നാളുകളില്‍ നിന്നെ ഓരോന്നും പഠിപ്പിക്കാന്‍ ഞാന്‍ ഏറ്റവും നന്നായി ശ്രമിക്കും. ജനിച്ച നാള് മുതല്‍ ഇന്ന് വരെ നീ എനിക്ക് അതിലേറെ പാഠങ്ങള്‍ പകര്‍ന്നു തന്നു. അമ്മയെന്നാല്‍ എന്താണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കി. നിസ്വര്‍ഥതയെന്തെന്ന്, നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്ന്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു.

നീ കരുത്തനും സ്‌നേഹമുള്ളവനുമായി വളരണേയെന്നാണ് എന്റെ പ്രാര്‍ഥന. ഈ ലോകത്തിന്റെ ഇരുട്ട് നിന്നിലെ പ്രകാശത്തെയും സ്‌നേഹമുള്ള സ്വഭാവത്തെയും കെടുത്തി ക്കളയരുതേയെന്നും. ദയയും കരുണയും ധൈര്യവുമുള്ളവനായി എന്റേതെന്ന് എനിക്ക് എക്കാലവും ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വളരണേയെന്നുമാണ് ആഗ്രഹം’, കാജള്‍ കുറിച്ചു.
സിനിമയില്‍ സജീവം ആകുമ്പോഴും കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള കാജളിന്റെ ഇടപെടല്‍ മുമ്പും ഏറെ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിനോടുള്ള സ്‌നേഹവും കരുതലും, കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും മകനായുള്ള കാത്തിരുപ്പുമെല്ലാം കാജള്‍ നിരന്തരും പ്രേക്ഷകരുമായി പങ്കുവെച്ചു പോന്നു. കാജളിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിന് അടക്കം വലിയ ആരാധകരെ സൃഷ്ടിക്കനായി. 22 മില്യണില്‍ അധികമാണ് കാജളിന് ഇന്‍സ്റ്റാഗ്രാമിലുള്ള ഫോളോവേഴ്‌സിന്റെ എണ്ണം.