മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ലോഹിതദാസ് ആണ് താരത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.
സൂപ്പർ താരങ്ങളുടെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മീര മാറി. സിനിമയിൽ സജീവമായി നിൽക്കെയായിരുന്നു താരം അഭിനയത്തിൽ നിന്നും ഇടവേള

എടുക്കുന്നത്. ഇപ്പോഴിതാ ആറു വർഷത്തിനു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രമായ മകൾ മകൾ എന്ന സിനിമ യിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. മുൻപ് ആരുടെയും പിന്തുണയില്ലാതെ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു എന്ന് പറയുകയാണ് മീര. വിവാഹം കഴിഞ്ഞപ്പോൾ നല്ല രീതിയിൽ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കുക്കിംഗ് ബിസിനസ് എന്നിവയൊക്കെ

ആ സമയത്ത് താൻ പഠിച്ചു കൊണ്ടിരുന്നു. ആരുടെയും പിന്തുണയില്ലാതെ തനിക്ക് അപ്പോൾ പറ്റില്ലായിരുന്നു.
എന്നാൽ പിന്നീടാണ് കംഫർട്ട് സോൺ വിട്ട് പലതും ഒറ്റക്ക് ചെയ്യാൻ തുടങ്ങിയത്. വിനോദയാത്രയിലെ സംഭാഷണം പോലെയാണ് അത്. തനിക്ക് ഇപ്പോൾ ശരിക്കും ഒന്നും അറിയി ല്ലായിരുന്നു. ഒരു കിലോ അരിക്ക് എത്രയാ ണെന്ന് വില എന്നുപോലും. ഒരു ബബിളിനുള്ളിൽ ആയിരുന്നു താൻ. താരം വ്യക്തമാക്കി.