മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനമയിൽ വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിത്യാ മേനോൻ. ബോളിവുഡ് സിനിമയിലൂടെ ബാലതാരമായി എത്തിയ നിത്യാ പിന്നീട് നായികയായി മിന്നി തിളങ്ങുകയായിരുന്നു.വേറിട്ട കഥാപാത്രങ്ങളിലൂടെ ആണ് താരം ബിഗ് സ്‌ക്രീനിൽ കൈയ്യടി നേടിയെടുക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ഇതിനോടകം വേഷമിട്ട് കഴിഞ്ഞ നിത്യ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ പ്രത്യേകം കഴിവുള്ള അതുല്യ പ്രതിഭ ആണ് മേനോൻ.മലയാളത്തിൽ മാത്രമല്ല മറ്റ് ഇതര ഭാഷകളായ ഹിന്ദിയിലും തമിഴിലും തെലുങ്കിലും എല്ലാം സജീവം ാണ് താരം.

നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങൾ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവേ നിത്യാ മേനോൻ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്. തനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത മേഖല ആയിരുന്നു സിനിമ.ഇപ്പോൾ അത് തന്റെ പാഷൻ ആയി അതെല്ലാം വിധിക്ക് അനുസരിച്ച് മുന്നോട്ട് പോയതുകൊണ്ട് ആണെന്ന് ആണ് നിത്യ മേനോൻ പറഞ്ഞത്. മലയാളത്തിൽ താരം ആദ്യമായി അഭിനയിച്ചത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കൂടെ ആയിരുന്നു. പികെ കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന

സിനിമയിൽ ആയിരുന്നു നിത്യ അഭിനയിച്ചത്.നേരത്തെ താരം വെബ് സീരിസുകളിലും താരം അഭിനയിച്ചിരുന്നു. ബ്രീത്ത് 2 എന്ന വെബ് സീരിസിൽ താരത്തിന്റെ ചില ഹോട്ട് രംഗങ്ങൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. സീരിസിൽ നിത്യാ മേനോന്റെ ലിപ്ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലായിരുന്നു. ശ്രുതി ബാപ്ന എന്ന നടിയുമായിട്ട ആയിരുന്നു നിത്യാ മേനോന്റെ ഈ ലിപ്ലോക്ക് രംഗങ്ങൾ.ഇതിനെ കുറിച്ച് ആയിരുന്നു വിമർശനങ്ങൾ ഉയർന്നത്. ആ വിമർശനങ്ങൾക്ക് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.പുറത്ത് എന്ത് സംഭവിച്ചാലും എന്നെ ബാധിക്കാറില്ല എന്നും അത്തരം വേഷങ്ങൾ ഇനിയും ചെയ്യും എന്നും അതിൽ ഒരു എതിർപ്പില്ല എന്നും നിത്യ മേനോൻ കൂട്ടിച്ചേർത്തു.