യാത്രകൾ എത്ര മാത്രം ഓർമകളാണ് നമ്മുക്ക് സമ്മാനിക്കുന്നത് അല്ലേ. അത്തരത്തിൽ ഒരു ഓർമ്മ പങ്ക് വയ്ക്കുകയാണ് അഹാന കൃഷ്ണ. കൃഷ്ണകുമാറിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സോഷ്യൽ മീഡിയ കീഴടക്കുന്ന തരാകുടുംബമാണ് ഇവർ. അടുത്തിടെ അച്ഛൻ കൃഷ്ണകുമാറിനെ കൂട്ടാതെ ഭാര്യയും മക്കളും യാത്ര പോയതും അവിടെ നിന്നും പങ്ക് വച്ച റീൽസും ഹിറ്റ്‌ ആയിരുന്നു. ഇപ്പോഴിത സിങ്കപ്പൂരിലെ ഒരു ഓർമ്മ പങ്ക് വച്ചിരിക്കുകയാണ് അഹാന.

കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് നടി അഹാന കൃഷ്ണ. അമ്മ സിന്ധുവും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

പത്തു വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം എന്നാണ് അഹാന ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 2012 ഓഗസ്റ്റ് മാസം സിംഗപ്പൂരിൽ ചെന്നപ്പോൾ എടുത്ത ചിത്രവും ഇപ്പോഴത്തെ ട്രിപ്പിൽ നിന്നുള്ള ചിത്രവുമാണ് അഹാന പങ്കുവച്ചത്.