മലയാള ടെലിവിഷൻ സിനിമ രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും സ്വാസിക തിളങ്ങിയത് ടെലിവിഷൻ രംഗത്തായിരുന്നു. ഒരുപാട് സീരിയലുകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും സ്വാസിക ചെയ്ത സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ചിന്താവിഷ്ടയായ സീത എന്ന പരമ്പരയിലൂടെ ആളുകൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു സ്വാസിക പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങൾമൂലം ഏഷ്യാനെറ്റിൽ നിന്നും ചിന്താവിഷ്ടയായ സീത സീരിയൽ നിർത്തിയെങ്കിലും പിന്നീട് ഫ്ലവേഴ്സ് ചാനലിൽ സീത എന്ന പേര്

പരമ്പര വീണ്ടും തുടങ്ങിയിരുന്നു. സീരിയൽ രംഗത്ത് ഏറെ ഓളം ഉണ്ടാക്കിയ ഒരു സീരിയൽ തന്നെയായിരുന്നു സീത. സീതയുടെയും ഇന്ദ്രനെയും പ്രണയം സോഷ്യൽ മീഡിയ ആഘോഷമാക്കുക യായിരുന്നു. താരത്തിന് നിരവധി ആരാധകരും ഫാൻസ് ഗ്രൂപ്പുകൾ തുടങ്ങി. അതിനിടയ്ക്ക് ആയിരുന്നു കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന നാദിർഷ ചിത്രത്തിലൂടെ സ്വാസിക സിനിമയിലേക്ക് വീണ്ടും എത്തിയത്. ചിത്രത്തിലെ തേപ്പുകാരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും സിനിമയിൽ നിന്ന് അധികം വേഷങ്ങളൊന്നും സ്വാസിക തേടി വന്നിരുന്നില്ല എന്നാൽ സീരിയലിൽ തന്നെ താനൊരു മികച്ച അഭിനേത്രി ആണെന്ന് തെളിയിക്കുകയായിരുന്നു സ്വാസിക. ഇതിൽ നിന്ന് തന്നെ ചില സിനിമകളിൽ പിന്നെയും സ്വാസിക എത്തി. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചുമറിയംജോസ് എന്ന

ചിത്രത്തിൽ ചെമ്പൻ വിനോദ് ഭാര്യയായിരുന്നു താരം എത്തിയത്. ചിത്രത്തിൽ താരത്തിന് പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് താരം വാസന്തി എന്ന ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം റിലീസ് ആയിരുന്നില്ല. ഈ അടുത്ത ഇടയ്ക്ക് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്ക് ഉള്ള പുരസ്കാരം താരത്തിന് ലഭിച്ചിരുന്നു. ഇതിലൂടെ തന്നെ താരത്തിനെ താരപദവി ഉയർന്നിരിക്കുകയാണ് ഇപ്പോൾ താരം സീരിയലുകളിൽ അഭിനയിക്കുന്നില്ലെങ്കിലും സിനിമയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരത്തിനെ ഒരുങ്ങി കൊണ്ടിരിക്കുന്നത്