അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. നിവിൻ പോളി നായകനായ ചിത്രത്തിൽ മൂന്ന് നായികമാരായിരുന്നു  ഉണ്ടായിരുന്നത്. അതിലെ ഒരു നായികയായെത്തിയത് അനുപമ ആയിരുന്നു. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് പേര് മേരി എന്നായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും മേരിക്ക്

ലഭിച്ചത്. കൂടാതെ ചിത്രത്തിൽ അനുപമയും നിവിൻ പോളിയും ഒന്നിച്ച ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ മണിയറയിലെ അശോകൻ എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ അനുപമ വേഷമിട്ടു, പക്ഷേ മലയാളത്തിലേക്കാട്ടിലും അനുപമ തിളങ്ങിയത് അന്യഭാഷകളിൽ ആയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പും തുടർന്നിറങ്ങിയ അ ആ യും ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ശതമാനം ഭവതി കൃഷ്ണാർജുന യുദ്ധം തേജ് ഐ ലവ് യു,  രാക്ഷസുടുവുമൊക്കെ തെലുങ്കിൽ അനുപമയെ  ശ്രദ്ധേയയാക്കി. തമിഴിൽ ധനുഷിനൊപ്പം കോടിയിലും അനുപമ അഭിനയിച്ചു. കന്നടയിലും താരം

സജീവമാണ്. മലയാളത്തിൽ മണിയറയിലെ അശോകൻ ഹ്രസ്വ  ചിത്രമായ ഫ്രീഡം അറ്റ് മിഡ് നൈറ്റ്‌ ലും  അനുപമയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചുവെങ്കിലും താരം അതീവ ഗ്ലാമറസായി ഒന്നും ആഗ്രഹിച്ചിരുന്നില്ല ശരീരത്തിന് കംഫർട്ട് ആയിട്ടുള്ള വേഷങ്ങൾ മാത്രമേ താരം ധരിച്ചിരുന്നുള്ളൂ. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ പുത്തൻ ചിത്രങ്ങൾ ഒക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയായിരുന്നു താരത്തിന് പുത്തൻ മേക്കോവർ കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ് ഡ്രസ്സിംഗ് ലുക്കിലും ഏറെ വ്യത്യസ്തത പുലർത്തുന്ന ഫോട്ടോഷൂട്ട് ആണിത്. എന്തായാലും വളരെ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രേമത്തിൽ കണ്ടുമറന്ന മേരി ആണോ ഇത് എന്ന് ആരാധകർ ചോദിക്കുന്നു നിരവധി നല്ല കമന്റുകൾ താരത്തിന് ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും വിമർശനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്