പോർക്ക് വരട്ടിയത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾപൊടി, ആവിശ്യത്തിന് വെളിച്ചെണ്ണ എന്നിവ മതിയാകും…
പോർക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം.. മീഡിയം വലുപ്പമുള്ള ഇഞ്ചി ചെറുതാക്കി നീളത്തിൽ അരിയാം.. ഒരു തൊടം വെളുത്തുള്ളി വൃത്തിയാക്കി എടുക്കാം.. എരുവിന് ആവശ്യമുള്ള പച്ചമുളക് നീളത്തിൽ കീറി വെക്കാം…


കഷ്ണങ്ങളാക്കിയ പോർക്കിലേക്ക് ആവശ്യമുള്ള ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ശേഷം കുക്കറിൽ വെച്ച് വേവിച്ചെടുക്കാം…
ഇനി ഒരു ഉരുളി ചൂടാക്കി ഇതിലേക്ക് ആവശ്യമുള്ള എണ്ണയൊഴിച്ച ശേഷം നന്നായി ചൂടായി വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി-വെളുത്തുള്ളി എന്നിവയെല്ലാം ചേർക്കാം.. ഒരു അല്പം ഉപ്പും ചേർത്ത് ഇതിനെ വഴറ്റിയെടുക്കണം… സവാളയും പച്ചമുളകും എല്ലാം നന്നായി വഴന്നുവരുമ്പോൾ പൊടികൾ ചേർക്കാം.. മൂന്നു സ്പൂൺ മല്ലിപൊടിയും രണ്ട് സ്പൂൺ

മുളകുപൊടിയും അല്പം മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ ഗരം മസാലയും ചേർക്കാം… ഇതിനെ നല്ലപോലെ ഇളക്കി മൂപ്പിച്ച് എടുക്കാം… പൊടികളുടെ പച്ചമണം മാറുന്നതാണ് അതിന്റെ മൂപ്പ് കേട്ടോ.. ഇനി ഇതിലേക്ക് വേവിച്ചുവെച്ച പോർക്ക് ചേർക്കാം..പോർക്ക് മുഴുവൻ വേവ് ആയില്ലെങ്കിൽ അൽപസമയം അടച്ചുവെച്ച് വേവിക്കാം…ഉപ്പ് പകമാണോ എന്ന് നോക്കണം..കുറവാണെങ്കിൽ ചേർത്ത് കൊടുക്കാം… ഇനി ഇതിനെ 45 മിനിറ്റോളം നന്നായി ഇളക്കി വരട്ടി എടുക്കാം.. ഇനി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും(ആവശ്യമെങ്കിൽ) വിതറി വാങ്ങാം…