ആരാധകര്‍ ഏറെയുള്ള നടിയാണ് മഞ്ജു വാര്യര്‍. ഇതിനോടകം മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന നടി പിന്നീട് ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാംവരവില്‍ തമിഴ് സിനിമയില്‍ കൂടി സജീവമാവുകയാണ് മഞ്ജു. നേരത്തെ അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ അജിത്തിന്റെ നായികയായി താരം എത്താന്‍ പോവുകയാണ് . കഴിഞ്ഞ ദിവസമാണ്

സന്തോഷവാര്‍ത്ത വാര്‍ത്ത പുറത്തുവിട്ടത്.
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറും തമിഴിന്റെ തല എന്ന വിശേഷണമുള്ള അജിത് കുമാറും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരും ആഘോഷമാക്കി . ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്തുകൊണ്ട് അജിത്ത് സിനിമ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെ മഞ്ജു വാര്യര്‍ മറുപടി പറഞ്ഞിരുന്നു. എല്ലാം ഒത്തു വന്നപ്പോള്‍ അങ്ങനെ ഒരു സിനിമ ചെയ്യുകയായിരുന്നു. എന്നെ അഭിനയിപ്പിക്കണം എന്ന് അവര്‍

ആഗ്രഹിച്ചു, ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ചെയ്തു. ഏത് ജോര്‍ണര്‍ ആണ് സിനിമ എന്ന ചോദ്യത്തിന് മഞ്ജു ഉത്തരം നല്‍കിയില്ല. അത് എല്ലാം സസ്പെന്‍സ് ആയി തന്നെ ഇരിക്കട്ടെ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മിയ്ക്കുന്നു. നേര്‍ക്കൊണ്ട പറവൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ബോണി കപൂറും എച്ച് വിനോദും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്.