ഐശ്വര്യ ലക്ഷ്മി എന്നു പറയുന്നതിനേക്കാൾ കൂടുതൽ ഐശു എന്നു വിളിക്കുന്നതായിരിക്കും ആരാധകർക്ക് ഇഷ്ടം മലയാള സിനിമാലോകത്തെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ച് മികച്ച നടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞ താരമാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആയതുകൊണ്ടുതന്നെ മലയാളത്തിലേക്ക് നടി എന്ന പേരുകൂടി താരത്തിന് സ്വന്തമായിട്ടുണ്ട് 2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.

പ്രൊഫഷണൽ ആയി ഒരു ഡോക്ടറായ താരം സിനിമയിൽ ഇപ്പോൾ തന്റെ അഭിനയമികവു കൊണ്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ കയ്യടി നേടുകയാണ്. താൻ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സിനിമാ മേഖലയിലേക്ക് എത്തിയത് എന്ന് തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഐശ്വര്യലക്ഷ്മി. ഇപ്പോഴും താൻ സിനിമാമേഖലയിൽ ഉള്ളത് വീട്ടുകാർക്ക് അധികം താൽപര്യമില്ല എന്നും മായാനദി അഭിനയിച്ചു കഴിഞ്ഞപ്പോൾ വീട്ടുകാർ തന്നോട് ആറുമാസം മിണ്ടാതിരുന്നു എന്നും ഐശ്വര്യ പറയുന്നു.

സിനിമ എന്ന കാര്യം അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല പഠിച്ച ഡോക്ടർ ആകണമെന്നായിരുന്നു പ്രതീക്ഷ എന്നാൽ എല്ലാം തകിടം മറിച്ച് താനൊരു നടി അപ്പോൾ അവർക്ക് ഉൾക്കൊള്ളാൻ ചെറിയൊരു ബുദ്ധിമുട്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല എന്ന് ഐശ്വര്യ പറഞ്ഞു. തന്റെ സിനിമ നല്ലത് ആണെന്ന് ഒരിക്കലും തന്നെ മാതാപിതാക്കൾ പറഞ്ഞിട്ടില്ല എന്നും ടിജി എപ്പോഴാണ് കഴിയുന്നത് എന്ന് മാത്രമാണ് അവർ ചോദിക്കാറുള്ളത് എന്ന് ഐശ്വര്യ പറഞ്ഞു.