


മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് നിഖിലവിമൽ . യുവതാരനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനംപിടിച്ച ഈ നടി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് അഭിനയരംഗത്തേക്ക് എത്തിയത് . പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം ലൗ 24 *7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി നായികാ പദവിയിലേക്ക് എത്തി. വിനീത് ശ്രീനിവാസന് ഒപ്പം അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ നടിയെ പ്രേക്ഷകരെല്ലാം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഫഹദ് ഫാസിൽ നൊപ്പം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ



എന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തി താരം. നിഖില ഇപ്പോൾ തന്റെ ജീവിതത്തിൽ ചില അവസരങ്ങളിൽ നേരിടുന്ന അസ്വസ്ഥതയെ കുറിച്ച് തുറന്ന് സംസാരിക്കുക ഡിയർ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികൾ താൻ തീരെ ഇഷ്ടപ്പെടുന്നില്ല എന്ന് ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ നിഖില പറയുന്നു.
“ഡിയർ എന്ന് വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പം ഇല്ലാത്തവർ ഡിയർ എന്ന് വിളിക്കുമ്പോൾ വല്ലാതെ ദേഷ്യം വരും. ഡിയർ, ഡാർലിംഗ് തുടങ്ങിയ രീതിയിൽ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ അല്ലാതെയുള്ള ഇവന്റ് ഷോകളും ആയി ബന്ധപ്പെട്ടൊക്കെ



ചിലപ്പോൾ ഒരു ഡിയർ വിളി ഉണ്ടാക്കാം അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യങ്ങളാണ്. ഡിയർ വിളിച്ചതിന്റെ പേരിൽ ഞാൻ ബ്ലോക്ക് ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല ചെറുപ്പം മുതൽക്കെ അങ്ങനെ ഒരു വിളി എനിക്ക് ഇഷ്ടമല്ല പേഴ്സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാൽ ചിലപ്പോൾ ഇത്രയ്ക്ക് അസ്വസ്ഥത തോന്നുന്നില്ല എന്നിരുന്നാലും ആരും എന്നെ ഡിയർ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണെന്ന് കൂടി നിഖില കൂട്ടി ചേർക്കുന്നു.